ഖത്തറിന്റെ ടൂറിസം മേഖലയിൽ പുരോഗതി

ഖത്തറിന്റെ ടൂറിസം മേഖലയിൽ പുരോഗതി. 2022 ന്റെ ആദ്യ പകുതിയിൽ 729,000-ലധികം അന്തർദേശീയ സന്ദർശകരാണ് ഖത്തറിനലേക്ക് എത്തിയത്. 2021ലേക്കാൾ 19 ശതമാനം കൂടുത്തലാണിത്.
2022 ജൂണിൽ 149,000 സന്ദർശകരുമായി ഖത്തർ ശക്തമായ അന്താരാഷ്ട്ര സന്ദർശനത്തിന് സാക്ഷ്യം വഹിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ  ഏറ്റവും ഉയർന്ന സന്ദർശനമാണിത്. മൊത്തം സന്ദർശകരിൽ 34 ശതമാനം പേർ കരമാർഗവും (51,000), ആറ് ശതമാനം പേർ  കടൽ വഴിയും  (10,000), 59 ശതമാനം പേർ വിമാനമാർഗം (88,000) ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുമാണ് സന്ദർശനത്തിന് എത്തിയത്.
2021 ഡിസംബർ മുതൽ 2022 ജൂൺ വരെ 34 ക്രൂയിസ് കപ്പലിലായി  101,000 സന്ദർശകരാണ് ഖത്തറിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ മൊത്തം വരവിന്റെ ഏകദേശം 12ശതമാനമാണിത്.
Leave A Reply