കുടവയര്‍ കൂടുന്നുണ്ടോ? പെരുംജീരക വെള്ളം ശീലമാക്കൂ

തടിയും കുടവയറും കാരണം ഇഷ്ടപ്പെട്ട ഡ്രസ് ധരിക്കാന്‍ മടിക്കുന്നവരിൽ നമ്മളില്‍ പലരും പല മാര്‍ഗങ്ങളും സ്വീകരിക്കുന്നവരാണ്.അതായത് ഭക്ഷണം കഴിക്കാതെയും, കഠിനമേറിയ വ്യായാമങ്ങള്‍ ചെയ്തും, പല മരുന്നുകള്‍ പരീക്ഷിച്ചും അത് പിന്നീട് വിനയായും മാറുന്നു . ഇതിന് ഏറ്റവും നല്ല മാര്‍ഗ്ഗം നിങ്ങളുടെ ദിനചര്യയില്‍ പെരുംജീരക വെള്ളം ചേര്‍ക്കുക എന്നതാണ്. പെരുംജീരക വെള്ളം ദിവസത്തില്‍ ഏത് സമയത്ത് വേണമെങ്കിലും കുടിക്കാൻ ഉപയോഗിക്കാം.പെരുംജീരക വെള്ളം കുടവയര്‍ കുറയ്ക്കാന്‍ എങ്ങനെയാണ് സഹായിക്കുന്നത് എന്ന് നോക്കാം.

മെറ്റബോളിസം വേഗത്തിലാക്കുന്നു
വിശപ്പ് കുറയ്ക്കുന്നു
ശരീരത്തെ വിഷമുക്തമാക്കുന്നു
ശരീരത്തിലെ കൊഴുപ്പ് അകറ്റുന്നു
അമിതവണ്ണം കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു

ഇത് എങ്ങനെ ഇത് തയ്യാറാക്കാം

രണ്ട് ചേരുവകളാണ് ഇത് ഉണ്ടാക്കാന്‍ ആവശ്യമായി വരുന്നത്, പെരുംജീരകവും, വെള്ളവും. 1-2 ടീസ്പൂണ്‍ പെരുംജീരകം എടുത്ത് ഒരു ഗ്ലാസ്സ് പച്ചവെള്ളത്തില്‍ ചേര്‍ക്കുക. അത് നന്നായി ഇളക്കിയതിന് ശേഷം ഒരു രാത്രി മുഴുവന്‍ ഇരിക്കാന്‍ അനുവദിക്കുക, ഇത് മൂടിവെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. പിറ്റേന്ന് രാവിലെ, വെറും വയറ്റില്‍ കുടിക്കുന്നതാണ് ഉത്തമം.

Leave A Reply