ദേശീയപാതയിലെ കുഴികൾ താണ്ടി വരുന്ന യാത്രക്കാർക്ക് കുഴിമന്തി നൽകി യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധം

കായംകുളം:  കായംകുളത്ത് ദേശീയപാതയിലെ കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്.

ദേശീയപാതയിലെ കുഴികൾ താണ്ടി വരുന്ന യാത്രക്കാർക്ക് കുഴിമന്തി നൽകിയായിരുന്നു യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധം.

കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. തുടർന്നാണ് യൂത്ത് കോൺ​ഗ്രസ് കുഴിമന്തി സമരം സംഘടിപ്പിച്ചത്. രാമപുരം മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്താണ് അപകട ഭീഷണി ഉയർത്തുന്ന കുഴികൾ ഉള്ളതെന്നും ഇത് അടക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും യൂത്ത് കോൺ​ഗ്രസ് കുറ്റപ്പെടുത്തി.

Leave A Reply