ടിക്ടോക് താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

തിരുവനന്തപുരം: ടിക്ടോക് താരം ചിറയിന്‍കീഴ് സ്വദേശി വിനീതിനെ ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ്. സമൂഹ മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സുള്ള വ്യക്തികൂടിയാണ് വിനീത്.

കാറ് വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ടാണ് വിനീത് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഒട്ടേറെ സ്ത്രീകള്‍ വിനീതിന്റെ വലയില്‍ കുടുങ്ങിയതായിട്ടാണ് പോലീസ് വ്യക്തമാക്കുന്നത്.

പലസ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വിനീത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. സ്വകാര്യ ചാറ്റുകള്‍ അടക്കം റെക്കോര്‍ഡ് ചെയ്ത് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശല്‍ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. വിനീത് കണ്‍ടോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ മോഷണത്തിനും കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ അടിപിടി കേസിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

 

Leave A Reply