കൊച്ചിയിൽ ഏഴര ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

കൊച്ചി: ഏഴര ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയിലായി.

പശ്ചിമ കൊച്ചിയിലാണ് യുവാക്കള്‍ മട്ടാഞ്ചേരി പോലിസിന്റെ പിടിയിലായത്. മട്ടാഞ്ചേരി ഗുജറാത്തി റോഡില്‍ മനു മഹേന്ദ്രന്‍(22),കലൂര്‍ ആസാദ് റോഡ് വാധ്യാര്‍ റോഡില്‍ മുഹമ്മദ് റികാസ്(24),കൊടുങ്ങലൂര്‍,മാടവന സ്വദേശി മുഹമ്മദ് ഷുഹൈബ്(23) എന്നിവരെയാണ് മട്ടാഞ്ചേരി കൊച്ചിന്‍ കോളജിന് സമീപത്തു നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി പോലിസ് പിടികൂടിയത്.

പ്രതികളുടെ പക്കല്‍ നിന്നും ഏകദേശം അഞ്ചു ലക്ഷം രൂപ വിലവരുന്ന 121 എല്‍എസ്ഡി സ്റ്റാമ്ബുകള്‍,567 ഗ്രാം കഞ്ചാവ്,21.55 ഗ്രാം എംഡിഎംഎ,3.68 ഗ്രാം ചരസ് എന്നിവ കണ്ടെടുത്തതായും ഇവയ്‌ക്കെല്ലാം കൂടി ഏഴര ലക്ഷം രൂപയോളം വിലരുമെന്നും പോലിസ് പറഞ്ഞു.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയില്‍ എടുത്തു.

Leave A Reply