കോളജ് അധ്യാപകരുടെ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ പുനഃപരിശോധിക്കണം- ഹൈകോടതി

കൊച്ചി: കോളജ് അധ്യാപകരുടെ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പുനഃപരിശോധിക്കണമെന്ന് ഹൈകോടതി.

റിട്ടയർ ചെയ്ത കോളജ് അധ്യാപകരെ രണ്ടു തട്ടിലായി തിരിച്ച്‌ പെന്‍ഷന്‍ വിതരണം ചെയ്യുന്നത് ചോദ്യം ചെയ്ത് ആലുവ ആലങ്ങാട് സ്വദേശിയായ റിട്ട. കോളജ് അധ്യാപകന്‍ ഡോ. പി.വി. ശ്രീനിവാസന്‍ ഉള്‍പ്പെടെ 850 പേര്‍ നല്‍കിയ ഹരജികളാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്.

വിരമിച്ച കോളജ് അധ്യാപകരുടെ പെന്‍ഷന്‍ വിതരണത്തിന് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി 2021 ഫെബ്രുവരി 25ന് നല്‍കിയ ഉത്തരവും 2021 ഡിസംബര്‍ രണ്ടിലെ തുടര്‍ ഉത്തരവും പുനഃപരിശോധിക്കാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

 

Leave A Reply