കാസര്‍ഗോഡ് രണ്ടിടങ്ങളില്‍ മയക്കുമരുന്നു വേട്ട

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തും നീര്‍ച്ചാലിലും നിന്ന് മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ നാല് കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റിലായി.

നീലേശ്വരത്ത് നിന്ന് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയും കഞ്ചാവും പിടികൂടി. നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്ത് വച്ച്‌ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയത്. ഇന്നോവ കാറില്‍ കടത്തുകയായിരുന്ന മയക്ക് മരുന്നാണ് പിടികൂടിയത്. 25 ഗ്രാം എം.ഡി.എം.എയും രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. കണ്ണൂര്‍ മാടായി സ്വദേശി എ നിഷാം, എടക്കാട് സ്വദേശി മുഹമ്മദ് ത്വാഹ എന്നിവരാണ് അറസ്റ്റിലായത്.

നീര്‍ച്ചാലില്‍ നിന്ന് ബ്രൗണ‍് ഷുഗറാണ് പിടിച്ചെടുത്തത്. നീര്‍ച്ചാല്‍ കന്യാപ്പാടിയില്‍ നിന്ന് 10.51 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എക്സൈസ് സംഘമാണ് പിടികൂടിയത്. കണ്ണൂര്‍ ചിറക്കല്‍ കാട്ടപ്പള്ളി സ്വദേശി റഹീം, മറക്കല്‍ ചിറയിലെ ബഷീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

 

Leave A Reply