ദുല്‍ഖറിന്റെ ‘സീതാ രാമിന് മികച്ച പ്രതികരണം

ദുല്‍ഖര്‍ നായകനായ പുതിയ ചിത്രം സീതാ രാമ൦ ഓഗസ്റ്റ് അഞ്ചിന് പ്രദര്‍ശനത്തിനെത്തിയിരുന്നു . തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്.ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്..ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ദുല്‍ഖറിന് തെലുങ്കില്‍ മികച്ച ഒരു ഹിറ്റ് സമ്മാനിക്കുന്നതായിരിക്കും ഇത് . തെലുങ്കിനു പുറമേ തമിഴിലും മലയാളത്തിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു . പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Leave A Reply