നോയിസ് എക്സ്- ഫിറ്റ് 2 സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട് വാച്ച്‌ നിര്‍മ്മാതാക്കളായ നോയിസ് ഉപഭോക്താക്കള്‍ക്ക് മികച്ച ഓപ്ഷനുമായി എത്തി.
ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ചായ നോയിസ് എക്സ്- ഫിറ്റ് 2 ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. നിരവധി സവിശേഷതകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

1.6 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ ആണ് ഈ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് നല്‍കിയിട്ടുള്ളത്. എസ്പിഒ2, സ്ലീപ് മോണിറ്റര്‍ തുടങ്ങി നിരവധി ആരോഗ്യ, ഫിറ്റ്നസ് ട്രാക്കറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 240×280 ആണ് പിക്സല്‍ റെസലൂഷന്‍. കൂടാതെ, 60 ഓളം സ്പോര്‍ട്സ് മോഡുകളും ലഭ്യമാണ്. കലോറി, സ്ലീപ് മോണിറ്റര്‍, സ്റ്റെപ്പ് ട്രാക്കര്‍ എന്നിവയും നിരീക്ഷിക്കാന്‍ സാധിക്കുന്നതാണ് .

ജെറ്റ് ബ്ലാക്ക്, സില്‍വര്‍ ഗ്രേ, സ്പേസ് ബ്ലൂ, എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട് വാച്ച്‌ വാങ്ങാന്‍ സാധിക്കും. 260 എംഎഎച്ച്‌ ബാറ്ററിയും 7 ദിവസം വരെ ബാറ്ററി ലൈഫും 30 ദിവസം വരെ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുന്നുണ്ട്. ഈ സ്മാര്‍ട്ട് വാച്ചുകളുടെ ഇന്ത്യന്‍ വിപണി വില 3,999 രൂപയാണ്.

Leave A Reply