പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച്‌ ഇന്‍ഫിനിക്സ്

 

വിപണിയിലെ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളാണ് ഇന്‍ഫിനിക്സ്. കമ്ബനിയുടെ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണാണ് ഇത്തവണ പുറത്തിറക്കിയത്.ഇന്‍ഫിനിക്സ് ഹോട്ട് 12 പ്രോ സ്മാര്‍ട്ട്ഫോണുകളുടെ സവിശേഷതകള്‍ ഇവയാണ്.

6.6 ഇഞ്ച് എച്ച്‌ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. Unisoc T616 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് 12 ആണ്. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ സാധിക്കുക. 6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയാണ് ഉള്ളത്.

5,000 എംഎഎച്ച്‌ ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 50 മെഗാപിക്സല്‍ ഡ്യുവല്‍ പിന്‍ ക്യാമറയാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 10,999 രൂപ മുതല്‍ 12,999 രൂപ വരെയാണ് ഇന്‍ഫിനിക്സ് ഹോട്ട് 12 പ്രോയുടെ വില.

Leave A Reply