എം.സി. റോഡില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

മൂവാറ്റുപുഴ: എം.സി. റോഡില്‍ തൃക്കളത്തൂര്‍ സൊസൈറ്റിപടക്ക് സമീപം നിയന്ത്രണം വിട്ട ലോറി ഭിത്തിയില്‍ ഇടിച്ചുതകര്‍ത്തു കാനയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 7.30 ന് ആണ് സംഭവം. കര്‍ണ്ണാടകയില്‍ നിന്ന് കോട്ടയത്തേക്ക് ഉണക്കമുളക് കയറ്റി പോകുകയായിരുന്ന ഐസര്‍ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

നിയന്ത്രണം വിട്ട ലോറി ഇലട്രിക് പോസ്റ്റ് തകര്‍ത്താണ് സ്വകാര്യ വ്യക്തിയുടെ മതില്‍കെട്ട് തകര്‍ത്തത്. മതില്‍കെട്ട് തകര്‍ത്തശേഷം ഓടയില്‍ വീണ വണ്ടി കാനയിലേക്ക് ചെരിയുകയായിരുന്നു. വാഹന ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. സ്വകാര്യ വ്യക്തി മതില്‍ ഇടിഞ്ഞതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൂവാറ്റുപുഴ പൊലീസില്‍ പരാതി നല്‍കി.

 

Leave A Reply