കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രവികുമാര്‍ ദഹിയക്ക് സ്വര്‍ണം

ബിര്‍മ്മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രവികുമാര്‍ ദഹിയക്ക് സ്വര്‍ണം.പുരുഷന്‍മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ദഹിയയുടെ ആദ്യ സ്വര്‍ണം. നൈജീരിയയുടെ എബിക്കവെനിമോ വെല്‍സണെ തോല്‍പ്പിച്ചാണ് ദഹിയ മെഡല്‍നേട്ടം സ്വന്തമാക്കിയത്.ഒളിമ്ബിക്സില്‍ ലോക ചാമ്ബ്യനായ സൗര്‍ ഉഗേവിനോട് 7-4ന് തോറ്റാണ് ദഹിയ വെള്ളി നേടിയത്.

2012 ലണ്ടന്‍ ഒളിമ്ബിക്സില്‍ സുശീല്‍ കുമാര്‍ ​ഗുസ്തിയില്‍ മെഡല്‍ നേടിയ ശേഷം ഈയിനത്തില്‍ മെഡല്‍ നേടുന്ന താരമായിരുന്നു ദഹിയ.അതേസമയം, ലോക ജൂനിയര്‍ ചാമ്ബ്യന്‍ പൂജ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമണിഞ്ഞു. 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലായിരുന്നു പൂജയുടെ നേട്ടം.

Leave A Reply