ദുബായ് ടൂറിസ്റ്റ് പൊലീസ് സുരക്ഷാ സേവനങ്ങൾ 15 ഹോട്ടലുകളിലേക്കു ഉയർത്തുന്നു

ദുബായ് ടൂറിസ്റ്റ് പൊലീസ് സുരക്ഷാ സേവനങ്ങൾ 15 ഹോട്ടലുകളിലേക്കു ഉയർത്തുന്നു. ഇതിന്റെ ഭാഗമായി ഹോട്ടൽ ജീവനക്കാരെ ബോധവൽക്കരിക്കുന്നതിനായി സ്മാർട് പൊലീസ് സേവനങ്ങൾ, സുരക്ഷാ നടപടിക്രമങ്ങൾ, പൊതു സുരക്ഷ എന്നീ വിഷയങ്ങളിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനു കീഴിലെ ദുബായ് ടൂറിസ്റ്റ് പൊലീസ് വിഭാഗം (സിഐഡി) ശിൽപശാല നടത്തി. 185 ജീവനക്കാർ പങ്കെടുത്തു.

സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും സന്തോഷവും സംതൃപ്തിയും ഉറപ്പാക്കുന്നതിനു സുരക്ഷിതമാർഗങ്ങളിലുള്ള സേവനം നൽകാനുള്ള ബോധവൽക്കരണമാണു 15 ഹോട്ടലുകളിലെ ജീവനക്കാർക്കു നൽകിയത്. പൊലീസും സ്വകാര്യ മേഖലയും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിനു വർഷം മുഴുവൻ നടത്തുന്ന ശിൽപശാല ഉപകരിക്കുമെന്നു ദുബായ് ടൂറിസ്റ്റ് പൊലീസ് വിഭാഗം ഡയറക്ടർ കേണൽ ഖൽഫാൻ അൽ  ജലാഫ് പറഞ്ഞു.

Leave A Reply