മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; മത്സരത്തിനൊരുങ്ങി 111 സ്ഥാനാര്‍ത്ഥികള്‍

മട്ടന്നൂര്‍; നഗരസഭാ തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളും ബിജെപിയും മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. എസ്ഡിപിഐ നാല് സീറ്റിലും രണ്ട് സ്വതന്ത്രരും മത്സരത്തിനുണ്ട്. വെള്ളിയാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.

മുസ്ലിംലീഗിന്റെ പ്രാദേശിക നേതാവ് പി വി ഷാഹിദ് മിനിനഗര്‍ വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. അവസാന നിമിഷം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഷാഹിദ് സ്വതന്ത്രനായി മത്സരിക്കുന്നത്. ഷാഹിദിന് മൊബൈല്‍ ഫോണ്‍ ചിഹ്നമായി അനുവദിച്ചു. ബേരം വാര്‍ഡില്‍ മത്സരിക്കുന്ന നൗഫലാണ് മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥി. ഇയാള്‍ക്ക് മോതിരം ചിഹ്നം അനുവദിച്ചത്. ബേരം വാര്‍ഡില്‍ അഞ്ച് സ്ഥാനാര്‍ഥികളുണ്ട്.
മത്സരചിത്രം വ്യക്തമായതോടെ ശനിയാഴ്ചമുതല്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണവും ശക്തമാകും.

Leave A Reply