പ്രമേഹ രോഗികള്‍ക്കായി വാസ്കുലര്‍ സൊസൈറ്റി ഓഫ് കേരള;ഇനി കാല്‍പാദം മുറിക്കേണ്ടിവരില്ല

വാസ്കുലര്‍ സൊസൈറ്റി ഓഫ് കേരളയുടെ ടോള്‍ ഫ്രീ അമ്ബ്യുട്ടഷന്‍ ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.വാസ്കുലര്‍ സര്‍ജറി ദിനത്തോടനുബന്ധിച്ചാണ് ടോള്‍ ഫ്രീ നമ്ബറായ 1800-123-7856 സേവനം ആരംഭിക്കുക .ഈ നമ്ബറില്‍ 24 മണിക്കൂറും രോഗസംബന്ധമായ വിഷയങ്ങള്‍ അറിയാന്‍ കഴിയും. പ്രമേഹം മൂലമോ അമിത പുകവലിയുടെ ഫലമായോ കാല്പാദം നീക്കം ചെയ്യേണ്ടി വരുന്ന രോഗികള്‍ക്കും അവരെ ചികില്‍സിക്കുന്ന ഡോക്ടറന്മാര്‍ക്കും ഉടനടി പരിഹാരത്തിനായി ആശ്രയിക്കാവുന്ന നമ്ബര്‍ ആണിത്.

പ്രമേഹ രോഗികള്‍ക്കിടയിലെ കാല്‍ മുറിച്ചുമാറ്റുന്നതു കുറക്കുക എന്ന ലക്ഷ്യത്തോടെ വാസ്കുലര്‍ സൊസൈറ്റി ഓഫ് കേരളയുടെ ക്യാമ്ബയിന്റെ ഭാഗമായാണ് ടോള്‍ ഫ്രീ നമ്ബര്‍ സേവനം ഏര്‍പ്പെടുത്തിയത്. ഈ സഹായ പദ്ധതിയിലൂടെ രോഗികളുടെ കാലുകള്‍ നഷ്ടപ്പെടുന്നത് കുറയ്ക്കാനുള്ള ശ്രമമാണ് വാസ്കുലര്‍ സൊസൈറ്റി ഓഫ് കേരള ലക്ഷ്യമിടുന്നത്.

പ്രമേഹ രോഗികള്‍ക്ക് അവരുടെ കാല്‍ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനുള്ള വിവിധ ചികിത്സാരീതികളെ പറ്റി ഉപദേശങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി ഈ ഹെല്‍പ്പ് ലൈന്‍ നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്. കേരളത്തിലെ 25 ഓളം വാസ്കുലര്‍ സര്‍ജന്മാര്‍ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും സൗജന്യമായി ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കും.

Leave A Reply