സംഗീത വിരുന്നൊരുക്കാന്‍ സണ്ണി ലിയോണ്‍ എത്തുന്നു

മണ്‍സൂണ്‍ കാലത്ത് കേരളത്തെ ത്രസിപ്പിക്കാന്‍ ക്ലൗഡ് ബര്‍സ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന്‍ ക്യുറേറ്റീവ്‌സ് എത്തുന്നു .കൊച്ചിയിലും തിരുവന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കും . ഓഗസ്റ്റ് 13ന് കൊച്ചിയിലും ഓഗസ്റ്റ് 14 ന് തിരുവന്തപുരത്തും നടക്കുന്ന സംഗീത പരിപാടിയായ ക്ലൗഡ് ബര്‍സ്റ്റില്‍ സണ്ണി ലിയോണ്‍ സ്‌റ്റേജ് ഷോയുമായി കാണികളെ രസിപ്പിക്കുന്നതാണ് .

സംഗീതം, നൃത്തം, സ്റ്റാന്‍ഡ് അപ് ആക്ടുകള്‍ അവതരിപ്പിക്കുന്ന എന്നീ കലാകാരന്മാര്‍ക്കൊപ്പം സംസ്ഥാനതലത്തിലുള്ളവരും ആസ്വാദകരുടെ മനം കവരാനെത്തുന്നുണ്ട്. മൂന്ന് സെഗ്മെന്റുകളായാണ് ക്ലൗഡ് ബര്‍സ്റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരുപത്തിയഞ്ചിലധികം കലാകാരന്മാര്‍ ആറുമണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ പ്രോഗ്രാമുകളുമായി എത്തും.

Leave A Reply