ഗാർഹിക പീഡനം; യുഎസിൽ ഇന്ത്യൻ വനിത ആത്മഹത്യ ചെയ്തു

ഇന്ത്യൻ വനിത യുഎസിൽ ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ബന്ധുക്കളുടെയും നിരന്തരമായ പീഡനമൂലം മൻദീപ് കൗർ എന്ന യുവതിയാണ് മരിച്ചത്. മൻദീപ് തന്റെ ദുരനുഭവം വിവരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. എട്ടു വർഷമായി കൗറിനെ നിരന്തരം തല്ലിയിരുന്നതായും വീഡിയോയിൽ പറയുന്നു. മരണത്തിന് ഉത്തരവാദികൾ ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളുമാണെന്ന് വ്യക്തമാക്കുന്നു.

മൻദീപിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. യുഎസിൽ ഇന്ത്യൻ യുവതിയ്‌ക്ക് നീതി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ ന്യൂയോർക്ക് പോലീസാണ് അന്വേഷണം നടത്തുന്നത്.

 

Leave A Reply