ഭൗതികശരീരം സംസ്‌കരിക്കാന്‍ ഇടമില്ലാതെ കോളനി നിവാസികള്‍ ബുദ്ധിമുട്ടുന്നു

അടൂര്‍: അടൂരില്‍ ഭൗതികശരീരം സംസ്‌കരിക്കാന്‍ ഇടമില്ലാതെ കോളനി നിവാസികള്‍ ബുദ്ധിമുട്ടുന്നു. അടൂര്‍ നഗരസഭയിലാണ് പൊതുശ്മശാനം ഇല്ലാത്തതിനാല്‍ സാധാരണക്കാര്‍ ഭൗതിക ശരീരം സംസ്‌കരിക്കാന്‍ ബുദ്ധിമുട്ടുന്നത്.

കരുവാറ്റ ഒന്നാം വാര്‍ഡില്‍ നഗരസഭ പൊതുശ്മശാനം നിര്‍മിക്കുമെന്ന് പ്രഖ്യാപനം നടത്തി വര്‍ഷങ്ങക്കു മുമ്പ് സ്ഥലം വാങ്ങിയതുമാണ്.പുതിയ ഭരണസമിതി നിലവില്‍ വന്നപ്പോള്‍ ശ്മശാനം സമയബന്ധിതമായി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല. നഗരസഭയിലെ കോളനികളായ പുതുശേരി, അംബേദ്കര്‍, വിളയില്‍ തുടങ്ങിയുള്ള നിരവധി കോളനികളില്‍ ആള്‍ക്കാര്‍ മരിച്ചാല്‍ വീടിന്റെ അടുക്കളയും ചരിപ്പും മറ്റും പൊളിച്ചു സംസ്‌കാരം നടത്തേണ്ട സ്ഥിതിയിലാണ്.

Leave A Reply