തിരുവനന്തപുരം: ഞായറാഴ്ചകളില്‍ ഒഴികെ ശബരി എക്സ്പ്രസ് പുറപ്പെടുന്ന സമയത്തില്‍ താത്ക്കാലികമായി മാറ്റം.ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഈ ക്രമീകരണമെന്ന് റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാവിലെ ഏഴിനു പുറപ്പെടേണ്ട ട്രെയിന്‍ തിങ്കളാഴ്ച മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ രാവിലെ 10.30 ന് ആയിരിക്കും പുറപ്പെടുക.
ഞായറാഴ്ചകളില്‍ രാവിലെ ഏഴിനു തന്നെ പുറപ്പെടും. ടാറ്റാനഗര്‍ – എറണാകുളം ജംഗ്ഷന് പ്രതിവാര ട്രെയിന്‍ ഈ മാസം ഏഴ്, 14, 21, 28, സെപ്റ്റംബര്‍ മൂന്ന് എന്നീ തീയതികളില്‍ ചെന്നൈ ഡിവിഷന് പരിധിയില്‍ ഒന്നര മണിക്കൂര്‍ പിടിച്ചിടും.