കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍ കടന്ന് മെഡലുറപ്പിച്ചു

ബര്‍മിംഗ്ഹാം: വനിതാ ക്രിക്കറ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 4 റണ്‍സിന് കീഴടക്കി ഇന്ത്യ ഫൈനലില്‍ കടന്ന് മെഡലുറപ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി . അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 14 റണ്‍സാണ് വേണ്ടിയിരുന്നത്.

. ഇന്ത്യയ്ക്കായി സ്നേഹ് രണ്ടും ദീപ്തി ഒരു വിക്കറ്റും വീഴ്ത്തി. ക്യാപ്ടന്‍ നാറ്റ് സ്കൈവറാണ് (41) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.നേരത്തേ അര്‍ദ്ധ സെഞ്ച്വറി നേടിയ സ്മൃതി മന്ഥന ( 32 പന്തില്‍ 61), 31 പന്തില്‍ 44 റണ്‍സ് നേടി പുറത്താകാതെ നിന്ന ജമൈമ റോഡ്രിഗസ്, ദീപ്തി ശ‌ര്‍മ്മ (22) എന്നിവരാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. നാളെയാണ് ഫൈനല്‍.

Leave A Reply