ഒഡീഷ സന്ദർശനത്തിനൊരുങ്ങി അമിത് ഷാ

ഒഡീഷ സന്ദർശനത്തിനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .അദ്ദേഹം ഓഗസ്റ്റ് 8 തിങ്കളാഴ്ച ഒഡീഷയിൽ എത്തുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലം അദ്ദേഹം സന്ദർശിക്കും. പിന്നാലെ ഒഡീഷ പത്രമായ പ്രജാതന്ത്രയുടെ 75-ാം വാർഷികത്തിൽ പങ്കെടുക്കുകയും ചെയ്യും.

ഭുവനേശ്വറിൽ എത്തിയ ശേഷം അദ്ദേഹം ശ്രീ ലിംഗരാജ് ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്നാവും സുഭാശഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലം സന്ദർശിക്കുക.വൈകുന്നേരം ഭുവനേശ്വറിൽ നടക്കുന്ന ചടങ്ങിൽ മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തിന്റെ ഒഡീഷ ചാപ്റ്ററിന്റെ പ്രകാശനം അദ്ദേഹം നിർവഹിക്കും.

Leave A Reply