വളര്‍ത്തുനായയെ കുളിപ്പിക്കാത്തതിന് ഗണ്‍മാനെ സസ്പെന്റ് ചെയ്ത എസ്പി നവനീത് ശര്‍മ്മയ്ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം:  വളര്‍ത്തുനായയെ കുളിപ്പിക്കാത്തതിന് ഗണ്‍മാനെ സസ്പെന്റ് ചെയ്ത എസ്പി നവനീത് ശര്‍മ്മയ്ക്ക് പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റം.

ടെലികമ്യൂണിക്കേഷന്‍സ് എസ്പി നവനീത് ശര്‍മ ഗണ്‍മാന്‍ ആകാശിനെയാണ് സസ്പെന്റ് ചെയ്തത്. വീട്ടു നായയെ കുളിപ്പിക്കാത്തതിനായിരുന്നു സസ്പെന്‍ഷനെന്നാണ് പരാതി. തുടര്‍ന്ന് പൊലീസുകാരനെ അന്നു തന്നെ എഐജി തിരിച്ചെടുത്തിരുന്നു.

വ്യാജ റിപ്പോര്‍ട്ട് എഴുതി വാങ്ങി സസ്പെന്റ് ചെയ്തെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

ആരുമില്ലാത്ത സമത്ത് ക്വാട്ടേഴ്സില്‍ കയറി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചെന്ന് കാണിച്ചെന്നും കൃത്യവിലോപം നടത്തിയെന്നും ആരോപിച്ചാണ് ആകാശിന് സസ്പെന്‍ഷന്‍ നല്‍കിയത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗണ്‍മാനെ എഐജി അനൂപ് കുരുവിള ജോണ്‍ തിരിച്ചെടുത്തിരുന്നു. ഈ സംഭവത്തിലാണ് എസ്പി നവനീത് ശര്‍മ്മയെ സ്ഥലം മാറ്റിയത്.

 

Leave A Reply