അതിർത്തിയിൽ അതിവേഗ ഇന്റർനെറ്റ് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം

അതിർത്തിയിൽ അതിവേഗ ഇന്റർനെറ്റ് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. മിലിട്ടറി കോളേജ് ഓഫ് ടെലി കമ്മ്യൂണിക്കേഷൻ എഞ്ചീനിയറിങ്ങും മദ്രാസ് ഐഐടിയുമായി ടെസ്റ്റ്‌ബെഡിനായുള്ള ധാരണ പത്രം ഒപ്പുവെച്ചതായി സേന വ്യക്തമാക്കി.

5ജി സേവനങ്ങൾ എങ്ങനെ മികച്ച രീതിയിൽ സൈന്യത്തിന് ഉപയോഗിക്കാമെന്ന് ടെസ്റ്റ് ബെഡ് വഴി വിശദമാക്കും. മികച്ച സുരക്ഷ, ടെലിമെഡിസിൻ, ഡ്രോൺ നിയന്ത്രണം, വെർച്വൽ റിയാലിറ്റിയിൽ അധിഷ്ഠിതമായ പരിശീലനവും പ്രവർത്തനങ്ങളും തുടങ്ങിയവയിൽ ഇന്റർനെറ്റ് എങ്ങനെ ഉപയോഗപ്പെടുത്താമെന്നാകും പഠിക്കുക.5ജി അതിവേഗ ഇന്റർനെറ്റ് എവിടെയൊക്കെ സ്ഥാപിക്കണം എന്നത് സംബന്ധിച്ച് റോഡ്മാപ്പിന്റെ വിശകലനവും നടത്തും.ടെലികോം സേവനങ്ങളുടെ അഞ്ചാം തലമുറയായ 5ജി ഇന്ത്യയിൽ ഒക്ടോബറോട് കൂടി അവതരിപ്പിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

Leave A Reply