പട്‌നയിൽ ബോട്ടിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് മരണം

പട്‌നയിൽ ബോട്ടിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് മരണം.നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. ബോട്ടിലുണ്ടായിരുന്നവർ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ സിലിണ്ടർ ചോരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സംഭവം നടക്കുമ്പോൾ ബോട്ട് രാംപൂർ ദിയാര ഘട്ടിന് സമീപം നങ്കൂരമിട്ടിരുന്നു. ബിഹാറിലെ പട്ന ജില്ലയിലെ ഹൽദി ഛപ്ര ഗ്രാമത്തിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരെല്ലാം.നാലു പേർ സംഭവസ്ഥത്ത് തന്നെ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

Leave A Reply