ട്രഷര്‍ ഹണ്ട് പ്രമേയമായ ‘സൈമണ്‍ ഡാനിയേല്‍’ ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും

ട്രഷര്‍ ഹണ്ട് പ്രമേയമാക്കുന്ന, വിനീത് കുമാറും ദിവ്യ പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സൈമണ്‍ ഡാനിയേല്‍’ ഓഗസ്റ്റ് 19ന് തീയേറ്ററുകളിലെത്തുന്നു .മൈഗ്രെസ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജേഷ് കുര്യാക്കോസാണ് രചന, നിര്‍മാണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. സാജന്‍ ആന്‍റണിയാണ് സംവിധാനവും ഛായാഗ്രഹണവും . മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കിയത്.

‘ജോയിന്‍ ദി ഹണ്ട്’ എന്ന ടാഗ് ലൈനോടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ ജോസ്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് വരുണ്‍ കൃഷ്ണ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ആന്‍ ആമിയും സച്ചിന്‍ വാര്യരും ചേര്‍ന്നാണ്. എഡിറ്റിംഗ് ദീപു ജോസഫ് നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ലിജോ ലൂയിസ്.

Leave A Reply