സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ക്ലൗഡ് സീഡിങ്ങിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ക്ലൗഡ് സീഡിങ്ങിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു.തായിഫ്, അൽ ബഹ, അസീർ, ജിസാൻ എന്നിവ ഉൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതായി എൻസിഎം സിഇഒയും ക്ലൗഡ് എൻഹാൻസ്‌മെന്റ് പ്രോഗ്രാമിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ. അയ്മാൻ ഗുലാം അറിയിച്ചു.

പരിസ്ഥിതി, ജലം, കൃഷി മന്ത്രിയും എൻസിഎം  ഡയറക്ടർ ബോർഡ് ചെയർമാനുമായ  അബ്ദുൽ റഹ്മാൻ അൽ ഫദ്‌ലി പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടത്തിനായുള്ള ക്ലൗഡ് സീഡിങ് അതിന്റെ പ്ലാൻ അനുസരിച്ച് മികച്ച രീതിയിൽ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും മഴ വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം.  കൃത്രിമ മഴ പെയ്യിക്കാൻ അനുയോജ്യമായ കാലാവസ്ഥയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിന്  സാങ്കേതിക സംഘം പരിശോധന നടത്തുകയാണെന്നു അദ്ദേഹം പറഞ്ഞു.

Leave A Reply