ആസാദി കാ അമൃത് മഹോത്സവ്: നിയമസഭാ മ്യൂസിയത്തിന്റെ ഓഡിയോ-വീഡിയോ-ഫോട്ടോ-പുസ്തക പ്രദർശനം 10 മുതൽ

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ‘ആസാദി കാ അമൃത് മഹോത്സവ് ‘ – ന്റെ ഭാഗമായി ഓഗസ്റ്റ് 10 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 8.30 വരെ (പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ) നിയമസഭാ മ്യൂസിയത്തിന്റെയും നിയമസഭാ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഓഡിയോ-വീഡിയോ-ഫോട്ടോ പുസ്തക പ്രദർശനം നിയമസഭാ സമുച്ചയത്തിനു മുൻവശത്ത് സംഘടിപ്പിക്കും.

പ്രദർശനത്തിനെത്തുന്ന സന്ദർശകർക്ക് നിയമസഭാ റിസപ്ഷൻ കൗണ്ടറിൽ നിന്ന് ലഭിക്കുന്ന പാസ് വഴി പ്രദർശന ഹാളിൽ പ്രവേശിക്കാം.

പ്രദർശനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് നിയമസഭാ ചേംബറും നിയമസഭാ മ്യൂസിയവും സന്ദർശിക്കാവുന്നതുമാണ്.

Leave A Reply