ലെസ്ബിയന്‍ പ്രമേയമായ ‘ഹോളി വൂണ്ടിന്റെ ട്രെയ്‌ലര്‍ എത്തി

ജാനകി സുധീര്‍, അമൃത വിനോദ്, സാബു പ്രൗദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലെസ്ബിയന്‍ പ്രണയത്തിന്റെ പ്രമേയത്തില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്.ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണിത്.
സ്വവര്‍ഗ ലൈംഗികതയെ കുറിച്ച്‌ ശക്തമായി സിനിമയില്‍ പ്രതിപാദിക്കുന്നതായി ട്രെയ്‌ലറില്‍ നിന്ന് മനസിലാക്കാം . ഏറെ വിവാദങ്ങള്‍ക്കും ഭീഷണികള്‍ക്കും ശേഷം ചിത്രം ആഗസ്റ്റ് 12 ന് ഒ.ടി.ടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്ബോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ഹോളി വൂണ്ട്, ‌അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമല്ലെന്ന് ഓര്‍മപ്പെടുത്തകയാണ് ന്നു. അത്തരം മുഹൂര്‍ത്തങ്ങളുടെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തില്‍ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.

Leave A Reply