ചൈനയുടെ അത്യാധുനിക ചാരക്കപ്പലിന്റെ ശ്രീലങ്കൻ തുറമുഖത്തേക്കുള്ള വരവിന് വിലക്ക്

ചൈനയുടെ അത്യാധുനിക ചാരക്കപ്പലിന്റെ ശ്രീലങ്കൻ തുറമുഖത്തേക്കുള്ള വരവിന് വിലക്ക്. ഇന്ത്യയുടെ എതിർപ്പിനെ തുടർന്നാണ് ചൈനീസ് ചാരക്കപ്പലായ യുവാൻ വാൻ 5 എന്ന കപ്പലിനെ ശ്രീലങ്ക വിലക്കിയത്.

ഇന്ത്യ ഈ കപ്പലിന്റെ ലങ്കൻ തീരത്തേക്കുള്ള വരവിൽ വലിയ ആശങ്ക ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച ലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്ത് ഈ കപ്പൽ എത്തുമെന്നാണ് ചൈന അറിയിച്ചിരുന്നത്. കപ്പലിന്റെ വരവറിഞ്ഞ് കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിൽ നാവിക സേനാ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

Leave A Reply