സമ്ബൂര്‍ണ ജീവിതശൈലീ രോഗ നിര്‍ണയ സ്ക്രീനിംഗ്’ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും -ആരോഗ്യമന്ത്രി

 

തിരുവനന്തപുരം: ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്ബയിന്‍റെ ഭാഗമായി ജീവിതശൈലീ രോഗനിര്‍ണയ സ്ക്രീനിംഗ് നടപ്പാക്കുന്നു .30 വയസിന് മുകളിലുള്ള എല്ലാവരുടെയും ജീവിതശൈലീ രോഗനിര്‍ണയ സ്ക്രീനിംഗ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലേയും ഓരോ പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഈ കാമ്ബയിന്‍റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ 30 വയസിന് മുകളിലുള്ളവരെ വീട്ടിലെത്തി പരിശോധിക്കുകയും രോഗസാധ്യത കണ്ടെത്തുകയും ചെയ്യും.

ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗനിര്‍ണയവും ചികിത്സയും ലഭ്യമാക്കും . ഈ പദ്ധതിക്ക് ജനങ്ങളില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇത് പൂര്‍ത്തിയായാല്‍ മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടത്തില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങോലി, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ സമ്ബൂര്‍ണ പരിശോധന നടത്തി. സ്ക്രീനിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും പഞ്ചായത്തുകളെയും ഞാന്‍ അഭിനന്ദിക്കുന്നു,” മന്ത്രി പറഞ്ഞു.

Leave A Reply