ഒമാനിൽ ചില മേഖലകളിൽ ശക്തമായ പൊടിക്കാറ്റ്

ഒമാനിൽ മഴ തുടരുന്നതിനിടെ ചില മേഖലകളിൽ ശക്തമായ പൊടിക്കാറ്റ്. ആദം-തുറൈത് റോഡിൽ മണൽ നിറഞ്ഞതിനെ തുടർന്ന് പൊലീസ് ജാഗ്രതാ നിർദേശം നൽകി. ചില ഭാഗങ്ങളിൽ ചെറിയ മണൽക്കൂനകൾ രൂപപ്പെട്ടു.

ദൂരക്കാഴ്ച കുറഞ്ഞതും വാഹന ഗതാഗതം ദുസ്സഹമാക്കുന്നു. വരുംദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കനത്തമഴ മൂലം വ്യാഴാഴ്ച സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന വാദി ദർബാത് മേഖല തുറന്നു.

Leave A Reply