ഓണാഘോഷങ്ങളുടെ ഭാഗമായി ടാറ്റാ മോട്ടോഴ്‍സ് ഓഫറുകൾ പ്രഖ്യാപിച്ചു

ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ്, ഓണാഘോഷത്തിന് മുന്നോടിയായി പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു തുടങ്ങി .ഇന്ത്യയിലെ ടാറ്റ മോട്ടോഴ്സിന്റെ മുന്‍നിര വിപണികളില്‍ ഒന്നാണ് കേരളം. കാറുകളിലും എസ്‌യുവികളിലും അതാത് സെഗ്മെന്റുളില്‍ ടാറ്റ മുന്‍നിരയില്‍ തന്നെയുണ്ട്.

ഓണാഘോഷങ്ങളുടെ ഭാഗമായി കാറുകള്‍ക്ക് 60,000/- രൂപ വരെയുള്ള ആകര്‍ഷകമായ ഓഫറുകളും മുന്‍ഗണനാ ഡെലിവറിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

Leave A Reply