ജഗദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതി

ജ​ഗ്ദീ​പ് ധ​ൻ​ക​ർ ഇ​ന്ത്യ​യു​ടെ പ​തി​നാ​ലാ​മ​ത് ഉ​പ​രാ​ഷ്ട്ര​പ​തി. 528 വോ​ട്ടു​ക​ൾ നേ​ടി ധ​ൻ​ക​ർ ആ​ധി​കാ​രി​ക വി​ജ​യം നേ​ടി. പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യ്ക്കു 182 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ ജഗദീപ് ധൻകർക്ക് ലഭിച്ചു എന്നതാണ് പ്രാഥമിക വിലയിരുത്തൽ. ഇരുനൂറ് വോട്ടുകൾ പോലും പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ചില്ല.

15 വോട്ടുകൾ അസാധുവായിട്ടുണ്ട്. ഇതിൽ കൂടുതലും പ്രതിപക്ഷ വോട്ടുകളാണ് എന്നാണ് വിവരം. വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കാനുള്ള മമത ബാനർജിയുടെ തീരുമാനം മറികടന്ന് 2 തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തത് ശ്രദ്ധേയമായി.

Leave A Reply