കിയയുടെ ഏറ്റവും ഡിമാന്റുള്ള സോണറ്റിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയയുടെ ഏറ്റവും ഡിമാന്റുള്ള മോഡലാണ് സോണറ്റ്. കിയ ഇന്ത്യയില്‍ സോണറ്റ് എസ്‌യുവിയുടെ വില കൂട്ടിയെന്ന് റിപ്പോർട്ടുകൾ. വാഹനത്തിന്‍റെ വില 34,000 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചത് എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരു വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് വില വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരിയിലും സോണറ്റിന്റെ വില കിയ വര്‍ദ്ധിപ്പിച്ചിരുന്നു.HTE, HTK, HTK+, HTX, HTX+, GTX+, ആനിവേഴ്‌സറി എഡിഷന്‍ വേരിയന്റുകളില്‍ കിയ സോനെറ്റ് ലഭ്യമാണ്. അടിസ്ഥാന HTE 1.2 പെട്രോള്‍ മോഡലിന്റെ വിലയിലാണ് 34,000 രൂപയുടെ വര്‍ദ്ധനവ്. മറ്റ് വേരിയന്റുകളില്‍ 10,000 രൂപയ്ക്കും 16,000 രൂപയ്ക്കും ഇടയിലാണ് വര്‍ദ്ധനവ്.

2022 ഏപ്രിലില്‍ ആണ് കിയ ഇന്ത്യ സോനെറ്റിന്റെ 2022 പതിപ്പ് അവതരിപ്പിച്ചത്. അപ്‌ഡേറ്റിനൊപ്പം, സൈഡ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, ഹില്‍-അസിസ്റ്റ് കണ്‍ട്രോള്‍, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ എസ്‌യുവിയുടെ ഫീച്ചര്‍ ലിസ്റ്റ് മെച്ചപ്പെടുത്തി. കൂടാതെ, സോനെറ്റ് പുതിയ ബ്രാന്‍ഡ് ലോഗോയ്‌ക്കൊപ്പം പുതിയ ഇംപീരിയല്‍ ബ്ലൂ, സ്പാര്‍ക്ലിംഗ് സില്‍വര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. കിയ സോനെറ്റ് മൂന്ന് എഞ്ചിനുകളില്‍ ലഭ്യമാണ് – 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഐഎംടി, ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു.

 

Leave A Reply