ലോക മുലയൂട്ടല്‍ വാരാചരണത്തിന് പാലക്കാട് ജില്ലയില്‍ തുടക്കമായി

പാലക്കാട്: ലോക മുലയൂട്ടല് വാരാചരണത്തിന് ജില്ലയില് തുടക്കമായി. ജില്ലാതല ഉദ്ഘാടനം പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയില് ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ നിര്വഹിച്ചു.
പരിപാടിയോടനുബന്ധിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ അമ്മമാര്, ഗര്ഭിണികള്, കോവിഡ്-കുട്ടികളുടെ വാക്‌സിനേഷനെത്തിയവര്, ജെ.പി.എച്ച്.എന് വിദ്യാര്ത്ഥികള് എന്നിവര്ക്ക് ബോധവല്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. തുടര്ന്ന് പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച്.എന് ട്രെയിനിങ് സ്‌കൂളിലെ കുട്ടികള് സ്‌കിറ്റും തീം ഡാന്സും അവതരിപ്പിച്ചു.
ജില്ലാ മെഡിക്കല് ഓഫീസ് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര് ശെല്വരാജ് അധ്യക്ഷനായി.
പരിപാടിയില് ജില്ലാ പബ്ലിക് ഹെല്ത്ത് നഴ്സ് വി. പങ്കജം, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് വിലാസിനി, കുട്ടികളുടെ ആശുപത്രി പീഡിയാട്രീഷന് ഡോ. പ്രീത, ജില്ലാ എജുക്കേഷന് മീഡിയ ഓഫീസര് പി.എ സന്തോഷ് കുമാര്, ആശുപത്രി പി.പി യൂണിറ്റ് എല്.എച്ച്.ഐ സുധ എന്നിവര് സംസാരിച്ചു.
Leave A Reply