മാളിയേക്കല്‍ മറിയുമ്മ നിര്യാതയായി

തലശേരി:  മലബാറിലെ മുസ്‌ലിം കുടുംബങ്ങളില്‍ നിന്ന് ആദ്യമായി ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ തലശേരി ടി.സി മുക്കിലെ പുതിയമാളിയേക്കല്‍ തറവാട്ടിലെ പി.എം മറിയുമ്മ (98) നിര്യാതയായി. പരേതരായ വാഴയില്‍ ഒ.വി അബ്ദുല്ലയുടെയും മാഞ്ഞുമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ വി.ആര്‍ മായന്‍ ഹാജി. മക്കള്‍: ആയിശ, അബ്ബാസ് (ഷാര്‍ജ), പരേതരായ മശൂദ്, സാറ. മരുമക്കള്‍: പരേതനായ പി.എം മമ്മൂട്ടി, സാഹിദ, ഖാദര്‍ ഇല്ലിക്ക, മഹിജ.
സഹോദരങ്ങള്‍:  പരേതരായ പി.സി കുട്ടിയമ്മു, പി.സി മഹമൂദ്, ടി.സി മായനലി, നബീസ.

ചിറക്കര അയ്യലത്ത്പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം. മറിയുമ്മയുടെ സഹോദരി പുത്രിയാണ് തലശേരി നഗരസഭാ മുന്‍ അദ്ധ്യക്ഷ ആമിനാ മാളിയേക്കൽ. ദശകങ്ങൾക്ക് മുമ്പു തന്നെ സ്ത്രീ സാക്ഷരതയ്ക്കായി അനവരതം പ്രവർത്തിച്ച വനിതയാണിവർ.ദേശീയ വാദികളും കേരളത്തിലെ പ്രമുഖ വനിതാ നേതാക്കളുമായ സി.കെ.രേവതിയമ്മ, ചിന്നമ്മാളുവമ്മ, എ.വി.കുട്ടിമാളു അമ്മ തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാൻ അവസരമുണ്ടായിട്ടുണ്ട്.
തലശ്ശേരി വർഗ്ഗീയകലാപ കാലത്ത് നിരവധി കുടുംബങ്ങൾക്ക് അത്താണിയായിരുന്നു മതസാഹോദര്യത്തിൻ്റെ കൊടിക്കുറ പാറിയ, ചരിത്രത്തിലിടം നേടിയ ഇവരുടെ തറവാട്.

Leave A Reply