സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട്: പാലക്കാട് കൃഷിയിടത്തിലെ കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി മുങ്ങി മരിച്ചു. വണ്ടിത്താവളത്തിലാണ് സംഭവം. കരിപ്പാട് അമ്പലപ്പടി സ്വദേശിനി ശിഖ ദാസ് ആണ് മരിച്ചത്.

കൃഷിയിടത്തിലെ കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ശിഖ മുങ്ങിപ്പോവുകയായിരുന്നു. സഹോദരിയെ നാട്ടുകാര്‍ രക്ഷിച്ചു.

 

Leave A Reply