ഒമാനിൽ അളവിൽ കൃത്രിമം കാട്ടിയ ഗ്യാസ് സ്റ്റേഷനെതിരെ നടപടിയെടുത്തു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടെത്തിയത്.
നിയമലംഘനം കണ്ടെത്താനായി വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.