അഗതി മന്ദിരത്തിലെത്തിച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കും

കൊച്ചി: കൊവിഡ് കാലത്ത് സി.എഫ്.എല്‍.ടി.സികളില്‍നിന്ന് കൊച്ചി കോര്‍പ്പറേഷന്റെ പള്ളുരുത്തി അഗതി മന്ദിരത്തിലെത്തിച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കും.

ആരോഗ്യപ്രശ്നങ്ങളില്ലാത്തവരും തൊഴിലെടുത്ത് ജീവിച്ചിരുന്നവരുമാണിവര്‍. നാട്ടിലേയ്ക്ക് മടങ്ങുന്ന ഇവരുടെ ആവശ്യം പരിഗണിച്ച് തിരിച്ചയയ്ക്കാന്‍ ക്ഷേമകാര്യ സ്ഥിരം സമിതി കോര്‍പ്പറേഷന്‍ കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്തു. ഇക്കാര്യം ശനിയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗം പരിഗണിക്കും.

 

Leave A Reply