ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

തൃശൂര്‍: തൃശൂര്‍ മതിലകത്ത് മഴക്കാല ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.

വെള്ളം കയറാത്ത ഇടത്ത് നിന്ന് ആളുകളെ എഐവൈഎഫ് പ്രവര്‍ത്തകര്‍ ക്യാമ്പില്‍ എത്തിച്ചുവെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. ഡിവൈഎഫ്‌ഐ, സി പി എം പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജമാക്കിയ ക്യാമ്പിലാണ് സംഭവം നടന്നത്.

Leave A Reply