ഖരീഫ് സീസൺ; സലാലയിൽ സന്ദർശകർ വർധിക്കുന്നു

ഖരീഫ് സീസൺ ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മറ്റു ഗൾഫ് നാടുകളിൽനിന്നും കൂടുതൽ സന്ദർശകർ എത്തിത്തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി സന്ദർശകർ വർധിക്കുന്നതായി സലാലയിലെ വ്യാപാരികൾ പറയുന്നു. ഈദ് സീസണിലെ പ്രതികൂല കാലാവസ്ഥയും അപകടങ്ങളും കാരണം സന്ദർശക പ്രവാഹം കുറഞ്ഞിരുന്നു.

ഇപ്പോൾ യു.എ.ഇ, ഖത്തർ, സൗദി അറേബ്യ അടക്കമുള്ള അയൽ രാജ്യങ്ങളിൽനിന്നാണ് കൂടുതൽ സന്ദർശകർ എത്തുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് സലാലയിലെ വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഈ വർഷം കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള ഒരുക്കങ്ങളും സുരക്ഷ മുൻകരുതലുകളും അധികൃതർ എടുത്തിരുന്നു. കഴിഞ്ഞ വർഷം കാര്യമായ ഒരുക്കങ്ങളൊന്നുമില്ലായിരുന്നെങ്കിലും സീസണിന്‍റെ അവസാനഘട്ടത്തിൽ വൻ സന്ദർശകപ്രവാഹമുണ്ടായിരുന്നു.

 

Leave A Reply