യുഎസില്‍ ആദ്യദിന കളക്ഷനില്‍ റെക്കോർഡ് നേട്ടവുമുമായി ദുല്‍ഖറിന്റെ ‘സീതാ രാമം’

ദുല്‍ഖര്‍ സൽമാൻ നായകനായ ‘സീതാ രാമം’ കഴിഞ്ഞ ദിവസമാണ് തീയറ്ററുകളില്‍ എത്തിയത്.
മനോഹരമായ ഒരു കവിത പോലെ പ്രേക്ഷകന്റെ മനസ്സില്‍ ഇടം നേടിയ ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.അതിനിടയില്‍ യു എസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള താരം എന്ന റെക്കോര്‍ഡ് കൂടി അദ്ദേഹം ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുകയാണ്. യു എസ് പ്രീമിയറുകളില്‍ നിന്നടക്കം 1.67 കോടിയിലേറെ ആണ് ആദ്യദിനം ‘സീതാ രാമം’ കരസ്ഥമാക്കിയത്.

ദുല്‍ഖര്‍, മൃണാള്‍ താക്കൂര്‍, രശ്‍മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത് . ‘സല്യൂട്ട്’, ‘ഹേ സിനാമിക’, ‘കുറുപ്പ്’ എന്നിവയാണ് ‘സീതാ രാമ’ത്തിനു മുമ്ബ് പ്രേക്ഷകരിലേക്ക് എത്തിയ ദുല്‍ഖര്‍ ചിത്രങ്ങള്‍.

Leave A Reply