അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി രൂപല്‍ ചൗധരി

കാലി: അണ്ടര്‍- 20 ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രൂപല്‍ ചൗധരി.കഴിഞ്ഞ ദിവസം വനിതകളുടെ 400 മീറ്ററില്‍ വെങ്കലം നേടിയ രൂപല്‍ അണ്ടര്‍- 20 ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഒരിക്കലും തകര്‍ക്കപ്പെടാത്ത റെക്കാഡ് സ്വന്തമാക്കി . നേരത്തേ 4-400 മീറ്റര്‍ മിക്സഡ് റിലേയില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമില്‍ രൂപല്‍ അംഗമായിരുന്നു. 51.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് രൂപല്‍ 400 മീറ്ററില്‍ വെങ്കലം നേടിയത്. ബ്രിട്ടന്റെ യമി മേരി ജോണ്‍ (51.50 സെക്കന്‍ഡ്) സ്വര്‍ണവും കെനിയയുടെ ഡമാറിസ് മുതുംഗ (51.71 സെക്കന്‍ഡ്) വെള്ളിയും നേടി.

ഉത്തര്‍ പ്രദേശിലെ മീററ്റിലെ ചെറിയ കര്‍ഷക കുടുംബാംഗമായ രൂപല്‍ 400 മീറ്ററില്‍ അണ്ടര്‍- 20 ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. നേരത്തേ രൂപല്‍ ഉള്‍പ്പെട്ട മിക്സഡ് റിലേ ടീം ജൂനിയര്‍ ഏഷ്യന്‍ റെക്കാഡോടെയാണ് (3 മിനിട്ട് 17.76 സെക്കന്‍ഡ്) വെള്ളി നേടിയത്.

Leave A Reply