അടയ്‌ക്കയ്ക്കിപ്പോള്‍ റെക്കാര്‍ഡ് വില

പത്തനംതിട്ട: നാട്ടില്‍ അടയ്‌ക്കയ്ക്കിപ്പോള്‍ ലഭിക്കുന്നത് റെക്കാര്‍ഡ് വില. പഴുത്ത അടയ്ക്ക ഒന്നിന് പത്തുരൂപയിലധികം ചില്ലറവില്‍പ്പനയില്‍ കിട്ടുന്നുണ്ട്.ഇത്രയും വില ഇതിന് മുന്‍പ് കിട്ടിയിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. രണ്ട് രൂപ മുതല്‍ ലഭിച്ചിരുന്ന അടക്കയ്‌ക്കാണ് ഇപ്പോള്‍ പത്തിലധികം രൂപ ലഭിക്കുന്നത്.വലിയ വില ലഭിക്കുന്നതിനാല്‍ കെട്ടുകളായി എടുക്കുമ്ബോള്‍ പാകമാകാത്തവയും കേടായവയും ധാരാളമായി വരുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. ശക്തമായ മഴ കാരണമാണ് വില വര്‍ദ്ധിക്കുന്നതെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.

കിലോയ്ക്ക് നൂറ് രൂപ പോലും ലഭിക്കാതിരുന്ന സ്ഥാനത്താണ് ഇപ്പോൾ 200 രൂപയിലധികം ലഭിക്കുന്നത് . കേരളത്തിലെ സീസണ്‍ കഴിയുമ്ബോള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് നാട്ടിലേയ്ക്ക് അടയ്ക്ക എത്തുന്നത്.

Leave A Reply