വിദേശ രാജ്യങ്ങളിലേക്ക് സൗജന്യ യാത്ര നല്‍കുമെന്ന വാര്‍ത്ത വ്യാജമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

വിദേശ രാജ്യങ്ങളിലേക്ക് സൗജന്യ യാത്ര നല്‍കുമെന്ന വാര്‍ത്ത വ്യാജമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന രീതിയിലുള്ള സന്ദേശമാണ് പ്രചരിച്ചിരുന്നത്.
നാലു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന വിജയികള്‍ക്ക് അവധിക്കാലത്ത് യൂറോപ്പിലേക്കോ ഏഷ്യയിലേക്കോ രണ്ട് റൗണ്ട് ട്രിപ്പ് ടിക്കറ്റുകള്‍ നേടാമെന്നാണ് വ്യാജവാര്‍ത്ത. എന്നാല്‍, അവധിക്കാല സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ശരിയല്ലെന്നും എല്ലാ വിവരങ്ങളും തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമം വഴി മാത്രമേ നല്‍കാറുള്ളൂ എന്നും എമിറേറ്റ് എയര്‍ലൈന്‍ വ്യക്തമാക്കി.
Leave A Reply