അച്ഛനും മകളുമായി ലാലും അനഘയും ഒന്നിക്കുന്ന ചിത്രം ‘ഡിയര്‍ വാപ്പി’ ചിത്രീകരണം സെപ്തംബര്‍ 10 ന് ആരംഭിക്കും

ഷാന്‍ തുളസീധരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബര്‍ 10 ന് ആരംഭിക്കും.ലാല്‍, തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ നാരായണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്.ഒരു അച്ഛന്റെയും മകളുടെയും കഥ പറയുന്ന ചിത്രത്തില്‍ നിരഞ്ജ് മണിയന്‍പിള്ള, ശ്രീരേഖ, അപ്പുണ്ണി ശശി എന്നിവരാണ് മറ്റു താരങ്ങള്‍.

ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് പാണ്ടികുമാര്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കൈലാസ് മേനോന്‍ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത് . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് പെരുമ്ബിലാവ്. തലശേരി, മാഹി, മൈസൂര്‍, മുംബയ് എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ . അതേസമയം ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്ത ഇന്ദ്രജിത്ത് , അനു സിതാര എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുരാധ ക്രൈം നമ്ബര്‍ 59/2019 റിലീസിന് ഒരുങ്ങുകയാണ്.

Leave A Reply