ഐഡ എച്ച്സി പ്രൊഡക്ഷന്‍ ഹബ്ബിന്റെ ബാനറി ചലച്ചിത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂര്‍ സംവിധാനം ചെയ്ത പൂച്ചി എന്ന മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്തു.സ്ത്രീസ്വാതന്ത്ര്യവും ചെറുത്തുനില്‍പ്പും പ്രമേയമാകുന്ന പൂച്ചി മ്യൂസിക് വീഡിയോയില്ഋതുമതിയാകുന്ന പെണ്‍കുട്ടി മുതല്‍ വിവിധപ്രായത്തിലുള്ള സ്ത്രീകളുടെ ജീവിതം ഒരു പൂച്ചിയുടെ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നു. അരുണ്‍ എസ് .ചന്ദ്രന് കൂട്ടിക്കലാണ് മ്യൂസിക്ക് വീഡിയോ നിര്‍മ്മിച്ചത്.
അട്ടപ്പാടിയുടെ പ്രകൃതിഭംഗിയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ ധന്യ സുരേഷിന്റെ വരികള്‍ക്ക് രജത് പ്രകാശ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.വിഷ്ണു ദാസ്, വിവേക് ലിയോ, ശിഖ പ്രഭാകരന് എന്നിവരാണ് ഗായകര്‍.പ്രൊജക്ട് ഡിസൈനര്‍-വിയാന്‍ മംഗലശേരി,ഛായാഗ്രഹണം- മഹാദേവന് തമ്ബി, എഡിറ്റര്‍-പ്രണവ് ബാബു,പി .ആര് .ഒ-എ .എസ് ദിനേശ് എന്നിവരാണ്.