ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ഐശ്വര്യ ലക്ഷ്മി എത്തുന്നു

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ഐശ്വര്യ ലക്ഷ്മി വരുന്നു.ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്ത എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാനും ഐശ്വര്യ ലക്ഷ്‌മിയും ആദ്യമായി ഒരുമിക്കുന്നത്.പാപ്പന്‍ എന്ന ചിത്രത്തില്‍ ക്രിയേറ്റിവ് ഡയറക്ടറായി അഭിലാഷ് ജോഷി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഗ്യാങ് സ്റ്റര്‍ ചിത്രമായി ഒരുങ്ങുന്ന കിംഗ് ഒഫ് കൊത്തയുടെ ചിത്രീകരണം സെപ്തംബര്‍ അവസാനം ആരംഭിക്കുന്നതാണ് .

മംഗലാപുരം, ഗോവ, കേരളം, ചെന്നൈ ഉള്‍പ്പെടെ എട്ടു ലൊക്കേഷനുകളില്‍ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് അഭിലാഷ് എന്‍. ചന്ദ്രന്‍ രചന നിര്‍വഹിക്കുന്നു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിനു ശേഷം അഭിലാഷ് എന്‍. ചന്ദ്രന്‍ രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് കിംഗ് ഓഫ് കൊത്ത നിര്‍മ്മിക്കുന്നത്. താരനിര്‍ണയം പൂര്‍ത്തിയായി വരികയാണ് .നിമിഷ് രവി ആണ് ഛായാഗ്രഹണം. അതേസമയം മമ്മൂട്ടിയുടെ ബി. ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മമ്മൂട്ടി ചിത്രത്തിനു പിന്നാലെ ദുല്‍ഖര്‍ സിനിമയിലും ഐശ്വര്യ എത്തുന്നു എന്ന പ്രത്യേകതയുണ്ട്.

Leave A Reply