യുഎഇയില്‍ മസാജ് സേവനം വാഗ്ദാനം ചെയ്ത കൊള്ള; അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ

ഷാര്‍ജ: മസാജ് സേവനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന അഞ്ചംഗ ഏഷ്യന്‍ സംഘം യുഎഇയില്‍ അറസ്റ്റില്‍. വ്യാജ മസാജ് പാര്‍ലര്‍ നടത്തിയ സംഘത്തെ ഷാര്‍ജ പൊലീസാണ് അറസ്റ്റ് ചെയ്തത്.

മസാജ്, സ്പാ, തെറാപ്പി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ബിസിനസ് കാര്‍ഡുകള്‍ ഇവര്‍ വിതരണം ചെയ്തിരുന്നു. ഇതുകണ്ട് മസാജിനായി എത്തുന്നവരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി അവരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് സംഘം ചെയ്തിരുന്നത്. റോള പ്രദേശത്ത് പ്രതികളിലൊരാള്‍ ഇത്തരത്തില്‍ ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നെന്ന് ഷാര്‍ജ പൊലീസ് സിഐഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമര്‍ അബു സഊദ് വ്യക്തമാക്കി.

Leave A Reply