ചികിത്സക്കെത്തിയപ്പോള്‍ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി പെണ്‍കുട്ടി രംഗത്ത്

കൊച്ചി: ചികിത്സക്കെത്തിയപ്പോള്‍ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്നും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്‌തെന്ന ആരോപണവുമായി പെണ്‍കുട്ടി രംഗത്ത്. ആലപ്പുഴ കരുവാറ്റയില്‍ ഉള്ള ഡോക്ടര്‍ക്കെതിരെയാണ് എറണാകുളം സ്വദേശിയുടെ പരാതി. വുമന്‍ എഗയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിലാണ് പെണ്‍ക്കുട്ടിയുടെ വെളിപ്പെടുത്തല്‍

വയറുവേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്റെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തെന്നാണ് കുട്ടിയെ പരാതി. ഭയന്ന താന്‍ ഡോക്ടറുടെ തട്ടിമാറ്റി എഴുന്നേറ്റപ്പോള്‍ തനിക്ക് സെക്ഷ്വല്‍ ആന്‍സൈറ്റിയുണ്ടെന്നും കൗണ്‍സിലിങിന് വരണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടതായും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. തന്റെ പിതാവിനെ അല്‍പ്പദൂരം മാറ്റിനിര്‍ത്തിയാണ് ഡോക്ടര്‍ മോശമായി പെരുമാറിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

 

Leave A Reply